July 30 specialities




ഇന്ന് 2020 ജൂലൈ 30, 1195 കർക്കടകം 15, 1441 ദുൽഹജ്ജ്‌ 09 , വ്യാഴം


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 30 വർഷത്തിലെ 211 (അധിവർഷത്തിൽ 212)-ാം ദിനമാണ്.


ഇന്നത്തെ പ്രത്യേകതകൾ: July 30 || Kerala Psc


ചരിത്രസംഭവങ്ങൾ



1930 - ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് ഉറുഗ്വേ നേടി.


1966 - പശ്ചിമ ജർമ്മനിയെ പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ഫുട്ബോൾ ലോകകപ്പ് നേടി.


1971 - അപ്പോളോ പതിനഞ്ച് മിഷൻ - ഡേവിഡ് സ്കോട്ടും ജെയിംസ് ഇർ‌വിനും ഫാൾക്കൺ എന്ന വാഹനത്തിൽ ചന്ദ്രനിലിറങ്ങി.


1971 - ഓൾ നിപ്പോൺ എയർ‌വേയ്സിന്റെ ഒരു ബോയിങ് 727 വിമാനവും, ജപ്പാനീസ് വായുസേനയുടെ എഫ്.86 വിമാനവും ജപ്പാനിലെ മോറിയോക്കായിൽ കൂട്ടിയിടിച്ച്, 162 പേർ മരിച്ചു.```

$ads={1}

ജന്മദിനങ്ങൾ 


1863 - ഹെൻ‌റി ഫോർഡ്‌  - ( ആദ്യത്തെ മോട്ടോർ കാർ നിർമ്മിക്കുകയും പതിനൊന്നു വർഷത്തിനു ശേഷം “ഫോർഡ് മോട്ടോർ കമ്പനി” സ്ഥാപിക്കുകയും ചെയ്ത ഹെൻ‌റി ഫോർഡ്‌ )


1889 - ടെലിവിഷൻ കണ്ടുപിടിച്ച വ്ലാദിമിർ സ്വോറികിൻ


1973 - സോനു നിഗം - ( ഇന്ത്യൻ ഗായകൻ  വിവിധ ഭാഷകളിൽ നിരവധി ഗാനങ്ങൾ 2004 ൽ മികച്ച ഗായകനുള്ള ദേശീയ അവാർഡ്‌ നേടി )


1988 - ആൻ അഗസ്റ്റിൻ - (മലയാളത്തിലെ നായിക നടിയായിരുന്ന ആൻ അഗസ്റ്റിൻ )


1939 - സി എഫ്‌  തോമസ്‌ - ( കേരള കോൺഗ്രസ്‌ നേതാവ്‌, മന്ത്രി ആയിരുന്നു)


1956  സുരേഷ്‌ ഉണ്ണിത്താൻ - ( സിനിമ സംവിധായകൻ)


1957 - ബാലചന്ദ്രൻ ചുള്ളിക്കാട്‌  -  ( കവിയും അഭിനേതാവുമായ ബാലചന്ദ്രൻ ചുള്ളിക്കാട്‌ )


1962 - യാക്കൂബ്‌ മേമൻ - ( ബോംബെ സ്ഫോടന കേസിൽ തൂക്കിക്കൊന്നു)


1947 - അർണോൾഡ് ഷ്വാർസെനെഗർ - ( നടനും, വ്യവസായിയും, കാലിഫോർണിയയുടെ മുൻ ഗവർണറുമായിരുന്ന  ‍അർണോൾഡ് അലോയിസ് ഷ്വാർസെനെഗർ )

$ads={2}

1963 - ആർ. ലതാദേവി  -  ( പത്താം കേരള നിയമസഭയിൽ കൊല്ലം ജില്ലയിലെ ചടയമംഗലത്തെ പ്രതിനിധീകരിച്ച അംഗവും സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ  ആർ. ലതാദേവി )


1939 - കെ. പി. നൂറുദ്ദീൻ  - ( പേരാവൂരിൽനിന്ന്‌ അഞ്ച്‌ തവണ എം.എൽ.എ. ആയി തെരഞ്ഞെടുക്കപ്പെടുകയും വനം-സ്‌പോർട്‌സ്‌ മന്ത്രിയായും,  വനം വകുപ്പു മന്ത്രിയായും സേവനമനുഷ്ഠിച്ച കെ. പി. നൂറുദ്ദീൻ )


1973 - സോനു സൂദ്‌ - ( ഹിന്ദി അടക്കം നിരവധി ഭാഷകളിൽ അഭിനയിച്ച നടനും നിർമ്മാതാവും , കാരുണ്യ പ്രവർത്തകനും ആയ സോനു സൂദ്‌ )


1970 -.ക്രിസ്റ്റഫർ  നോളൻ -  ( മെമെന്റോ , ഇൻസോംനിയ, ബാറ്റ്മാൻ സിനിമാത്രയമായ ബാറ്റ്മാൻ ബിഗിൻസ്, ദ ഡാർക്ക് നൈറ്റ്, ദ ഡാർക്ക് നൈറ്റ് റൈസസ്,  ശാസ്ത്ര കൽപിത ചിത്രങ്ങളായ ദ പ്രസ്റ്റീജ്,   ഇൻസെപ്ഷൻ,   ഇന്റർസ്റ്റെല്ലാർ തുടങ്ങിയ മികച്ച ചിത്രങ്ങൾ നൽകിയ ബ്രിട്ടീഷ് അമേരിക്കൻ ചലച്ചിത്ര സം‌വിധായകനും, നിർമ്മാതാവും തിരക്കഥാകൃത്തുമായ   ക്രിസ്റ്റഫർ നോളൻ എന്നറിയപ്പെടുന്ന ക്രിസ്റ്റഫർ ജൊനാഥൻ ജെയിംസ് നോളൻ )


1945 - പാട്രിക് മോദിയാനോ - ( മിസിംഗ് പേഴ്സൺ’, ‘ലാക്കോംബെ ലൂസിയെൻ’, ‘നൈറ്റ് റൈഡ്സ്’, ‘റിംഗ് റോഡ്സ്’ തുടങ്ങിയ കൃതികൾരചിച്ച നോബൽ പുരസ്കാരം നേടിയ ഫ്രഞ്ച് നോവലിസ്റ്റ് പാട്രിക് മോദിയാനോ )


1984 - മിമൊ ചക്രവർത്തി - (  മിഥുൻ ചക്രവർത്തിയുടെ മകനും ചലചിത്ര നടനുമായ മഹാക്ഷയ ചക്രവർത്തി എന്ന മിമൊ ചക്രവർത്തി )


1947 - ഫ്രാൻസ്വാസ് ബാരി-സിനോസി - ( എച്ച്‌ ഐ വി  കണ്ടുപിടിച്ചതിനു വേറെരണ്ടു ശാസ്ത്രജ്ഞരോടൊപ്പം നോബൽ പ്രൈസ് കിട്ടിയ ഫ്രഞ്ച്   ശാസ്ത്രജ്ഞയായ ഫ്രാൻസ്വാസ് ബാരി-സിനോസി )


1886 - ഡോ. മുത്തുലക്ഷ്മി റെഡ്ഡി - ( ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിതാ നിയമസഭാ സാമാജികയും സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ പ്രയത്നിച്ച ഒരു സാമൂഹ്യ പ്രവർത്തകയുമായിരുന്ന ഡോ. മുത്തുലക്ഷ്മി റെഡ്ഡി )```


ചരമവാർഷികങ്ങൾ



1998 - ഭരതൻ - ( നടി കെ പി എ സി ലളിതയുടെ ഭർത്താവും തകര, രതിനിർവേദം, വൈശാലി, താഴ്‌വാരം, അമരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം തുടങ്ങി വളരെ നല്ല സിനിമകൾ മലയാളത്തിനു കാഴ്ചവച്ച സംവിധായകനും തിരക്കഥാകൃത്തും ചിത്രകാരനും ആയിരുന്ന ഭരതൻ )


2007 -ഇങ്മർ ബർഗ്‍മാൻ  - (  62 ചലച്ചിത്രങ്ങളും 170-ലധികം നാടകങ്ങളും സം‌വിധാനം ചെയ്ത ആധുനിക സിനിമയിലെ അതികായന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന വിഖ്യാത സ്വീഡിഷ് ചലച്ചിത്ര, നാടക, ഓപ്പെറ സംവിധായകൻ ഇങ്മർ ബർഗ്‍മാൻ )

$ads={2}

2007 - പ്രൊഫസർ ഹൈമവതി തായാട്ട്‌  - ( തലശ്ശേരി ഗവ. ബി.എഡ്. കോളേജില്‍ നിന്ന് മലയാളവിഭാഗം മേധാവിയായി വിരമിച്ചതിനു ശേഷം കോഴിക്കോട് കോര്‍പ്പറേഷന്‍  മേയറാകുകയും ,പേരില്ലാത്ത പ്രേതം, വിവര്‍ത്തനഗ്രന്ഥമായ ഇരുട്ടിന്‍റെ ആത്മാവ് എന്നീ പുസ്തകങ്ങള്‍ രചിക്കുകയും , ഇടതുപക്ഷചിന്തകനും സാഹിത്യ വിമര്‍ശകനുമായ തായാട്ട് ശങ്കരന്‍റെ ഭാര്യയും ആയിരുന്ന പ്രൊഫസർ ഹൈമവതി തായാട്ട്‌ )


2009 - കെ കോയ - ( ദേശാഭിമാനി , കേരള കൗമുദി പത്രങ്ങളിലെ സ്പോർട്ട്സ്‌ , ലേഖകൻ)


2011 - ഡോ. എസ് പി രമേഷ്‌  - (   പോക്കുവെയിലിന്റെ തിരക്കഥ രചിക്കുകയും, നോക്കുകുത്തി, അന്തിപ്പൊൻവെട്ടം, ബഷീർ ദ മാൻ, കോവിലൻ എന്റെ അച്ഛാച്ഛൻ എന്നിവയ്ക്ക് സംഗീതസംവിധാനം നിർവഹിക്കുകയും , രാജീവ് വിജയരാഘവൻ, അൻവർ അലി എന്നിവരൊത്ത് സംസ്ഥാന അവാർഡ് നേടിയ 'മാർഗം' എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കുകയും ,    "അന്തിപ്പൊൻവെട്ടം", "സൂത്രധാരൻ" എന്നീ സിനിമകളുടെ ഗാനരചന നടത്തുകയും ചെയ്ത മനോരോഗവിദഗ്ദ്ധനും തിരക്കഥാകൃത്തും സംഗീതസംവിധായകനുമായിരുന്ന ഡോ. എസ് പി രമേഷ്‌ )


1898 - ബിസ്മാർക്ക്‌ - ( ജർമ്മൻ ചാൻസലർ)


1918 - ജോയ്സി കിൽമർ - ( യു എസ്‌ കവി, പത്രപ്രവർത്തകൻ)```

$ads={1}

➡ മറ്റു പ്രത്യേകതകൾ


⭕ ഇന്ന് അന്താരാഷ്ട്ര സൗഹൃദ ദിനം

( 2011 ഏപ്രിൽ 27 ന്‌ യു എൻ അസംബ്ലി എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തു)

⭕ ഇന്ന് ലോക മനുഷ്യകടത്ത്‌ വിരുദ്ധ ദിനം.
(World Day against Trafficking in Persons)

⭕ Father in law Day

⭕ Share a Hug Day

⭕ Chilli Dog Day

⭕ Cheese Cake Day


😍 Whatsapp, Telegram, Facebook  വഴി സുഹൃത്തുകൾക്ക് Share ചെയ്യാൻ മറക്കരുത്.
 
കൂടുതൽ Kerala Psc Gk സ്റ്റഡി മെറ്റീരിയൽസിനായി ദിവസവും www.kpsc-thulasi.com സന്ദർശിക്കുക. 😍
 

$ads={2}
Previous Post Next Post