ഹലോ ഫ്രണ്ട്‌സ്, 
Kerala Psc GK പഠിക്കാൻ താല്പര്യം ഉള്ളവർക്ക് വേണ്ടി Kpsc Thulasi ദിവസവും "ഇന്നത്തെ പ്രത്യേകതൾ" എന്ന വിഷയം ചർച്ചചെയ്യാറുണ്ട്.

എല്ലാ ദിവസവും ഈ വെബ്‌സൈറ്റിൽ നിന്ന് ഇന്നത്തെ പ്രത്യേകതകളേക്കുറിച്ചു പഠിക്കാം. ഈ അവസരം എല്ലാവരും ഉപയോഗിക്കുക.


⚠️ ഇന്ന് 2020 ജൂലൈ* *28,1195 കർക്കടകം 13 ,1441 ദുൽഹജ്ജ്‌ 07, ചൊവ്വ

⚠️ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 28 വർഷത്തിലെ 209 (അധിവർഷത്തിൽ 210)-ാം ദിനമാണ്. വർഷാവസാനത്തിനായി 156 ദിവസങ ്ങൾ കൂടി ഉണ്ട്.

ഇന്നത്തെ പ്രത്യേകതകൾ: July 28 | Kerala Psc GK, Kpsc Thulasi


➡ ചരിത്രസംഭവങ്ങൾ1586 - ബ്രിട്ടനിൽ ആദ്യത്തെ ഉരുളക്കിഴങ്ങ് എത്തി.


1821 - പെറു: ജോസ് ഡി സാൻ മാർട്ടിൻ സ്പെയിനിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.


1914 - ഒന്നാം ലോകയുദ്ധം ആരംഭിച്ചു


1933 - സോവിയറ്റ് യൂനിയനും സ്പെയിനും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചു.


1957 - ജപ്പാനിലെ ഇസഹായയിൽ ശക്തിയായ മഴയിൽ 992 പേർ കൊല്ലപ്പെട്ടു.


1997 - കേരളത്തിൽ ബന്ദ് നിയമവിരുദ്ധമാക്കി ഹൈക്കോടതി വിധി


2005 - പ്രൊവിഷണൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി(PIRA) തങ്ങളുടെ മുപ്പത് വർഷം നീണ്ടു നിന്ന വടക്കേ അയർലണ്ടിലെ ക്യാമ്പ് അവസാനിപ്പിച്ചു.


2005 - ഇംഗ്ലണ്ടിലെ ബ്രിമിംഗ്‌ഹാമിൽ ടൊർണേഡോ വീശിയടിച്ചു.```


➡ ജന്മദിനങ്ങൾ1986 - ദുൽഖർ സൽമാൻ - (/ഉസ്താദ്‌ ഹോട്ടൽ. ,ചാർളീസ്‌, ഒ കെ കണ്മണി , മഹാനദി തുടങ്ങി നിരവധി ചിത്രങ്ങളിൽ നായകനും  നടൻ മമ്മൂട്ടിയുടെ മകനും ആയ ദുൽഖർ സൽമാൻ )


1983 - ധനുഷ്‌ - ( തുള്ളുവതൊ ഇളമൈ, കാതൽ കൊണ്ടേൻ, ആടുകളം, പൊല്ലാതവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ നായകനും സംവിധായകൻ കസ്തൂരിരാജയുടെ മകനും നടൻ രജനീകാന്തിന്റെ മകൾ സൗന്ദര്യയുടെ ഭർത്താവും ആയ ധനുഷ്‌ )


1938 - ആൻഡേഴ്സൺ കെൻയ ഫ്യുജിമോറി - ( മുൻ പെറു പ്രസിാണ്ട്‌)


1986 - ഹുമ ഖുറേഷി - ( മലയാളത്തിൽ മമ്മുട്ടിക്ക്‌ ഒപ്പം വൈറ്റ്‌ തമിഴിൽ രജനിക്കൊപ്പം കാല തുടങ്ങി നിരവധി ഹിന്ദി ചിത്രങ്ങളിൽ വേഷമിട്ട നടി ഹുമ ഖുറേഷി )


1987 - മക്ബൂൽ സൽമാൻ - (മലയാളത്തിലെ യുവ നടൻ , നടൻ മമ്മൂട്ടിയുടെ സഹോദരന്റെ മകനും കൂടിയാണ്‌ )


1936 - ഗാരി സോബേഴ്സ്‌  -  ( ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ പ്രമുഖൻ വെസ്റ്റ് ഇൻഡീസ് കളിക്കാരനായ ഗാരി സോബേഴ്സ്‌ )


1961 - ഗോപു നന്തിലത്ത്‌ - ( ഗോപു നന്തിലത്ത്‌ ഗ്രൂപ്പ്‌ ചെയർമ്മാൻ)


1929 - ജാക്വിലിൻ കെന്നഡി - ( മുൻ യു എസ്‌ പ്രസിഡണ്ട്‌ ജോൺ എഫ്‌ കെന്നഡിയുടെ ഭാര്യ)


1927 - കണ്ഠരര്‌ മഹേശ്വരര്‌ - ( ശബരിമല മുൻ തന്ത്രി)


1958 -ഊഗോ ചാവെസ്‌  - ( സോഷ്യലിസത്തിലേക്കുള്ള ലാറ്റിനമേരിക്കൻ പാത അഥവാ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന ആശയം  നടപ്പാക്കാൻ ശ്രമിച്ച  വെനസ്വേലയുടെ പ്രസിഡന്റായിരുന്നു ഊഗോ റാഫേൽ ചാവെസ് ഫ്രയസ് എന്ന ഊഗോ ചാവെസ്‌ )


1938 - ആൽബർട്ടോ കെന്യ ഫ്യൂജിമോറി - (  പെറുവിലെ  രാഷ്ട്രീയനേതാവും മുൻപ്രസിഡണ്ടുമായിരുന്ന  ആൽബർട്ടോ കെന്യ ഫ്യൂജിമോറി )


1902 - കാൾ റെയ്മണ്ട് പോപ്പർ  - ( ബ്രിട്ടീഷ് ദാർശനികൻ കാൾ റെയ്മണ്ട് പോപ്പർ )


1921 - മെൽബ ഹെർണാണ്ടസ്‌ -  ( ഫുൾജെൻസിയോ ബാറ്റിസ്റ്റസർക്കാരിനെ പുറത്താക്കാൻ ഫിഡൽ കാസ്‌ട്രോയുടെ നേതൃത്വത്തിൽ നടന്ന ആദ്യശ്രമത്തിൽ കൂടെയുണ്ടായിരുന്ന രണ്ടുവനിതാനേതാക്കളിൽ ഒരാളായിരുന്ന ക്യൂബൻ വിപ്ലവ നായിക മെൽബ ഹെർണാണ്ടസ്‌ )


1859 - മേരി ആൻഡേഴ്സൺ  - ,( പ്രശസ്തയായ അമേരിക്കൻ നാടകനടി മേരി ആൻഡേഴ്സൺ )


1902 - ആൽബർട്ട് നമാത്ത്ജീര  - ( മധ്യ ഓസ്ട്രേലിയയുടെ പ്രകൃതി സൗന്ദര്യത്തെ ആസ്പദമാക്കി വരച്ച ജലച്ചായചിത്രങ്ങൾ മൂലം പ്രശസ്തനായ ഓസ്ട്രേലിയായിലെ അരാന്റെ ആദിഗോത്രത്തിൽപ്പെട്ട ചിത്രകാരൻ ആൽബർട്ട് നമാത്ത്ജീര )
 

1993 - ഷേർ ലോയ്ഡ്‌  -  ( ഇഗ്ലീഷ് പോപ്പ് ഗായികയും രചയിതാവും റാപ് സിങ്ങറും മോഡലുമായ ഷേർ ലോയ്ഡ്‌ )


1887 - മാർസൽ ഡുഷാംപ്‌  - (  ഫ്രഞ്ച് അമേരിക്കൻ ചിത്രകാരി  മാർസൽ ഡുഷാംപ്‌ )```


➡ ചരമവാർഷികങ്ങൾ1946 - വിശുദ്ധ അൽഫോൻസാമ്മ - ( സീറോ മലബാർ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയും  ഭാരതത്തിൽനിന്ന് വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യവനിതയുമാണ്‌ വിശുദ്ധ അൽഫോൻസാമ്മ എന്നറിയപ്പെടുന്ന അൽഫോൻസാ മുട്ടത്തുപാടം )


1972 - ചാരു മംജുദാർ  - (  ഇന്ത്യൻ കമ്യൂണിസ്റ്റ് വിപ്ലവകാരിയും, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)-ന്റെ സ്ഥാപകനേതാവും,സായുധ സമരത്തിലൂടെ തൊഴിലാളിവർഗ്ഗവിമോചനം ലക്ഷ്യമാക്കി നിരവധി രക്തരൂഷിതമായ സമരങ്ങൾക്ക് നേതൃത്വം നല്കുകയും,പോലീസ് കസ്റ്റഡിയിൽ മർദ്ദനവും പീഡനവും സഹിച്ച്  മരിച്ച ചാരു മംജുദാർ )


2016 - മഹാശ്വേതാ ദേവി - ( പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായിരുന്ന  മഹാശ്വേതാ ദേവി )


2015 - ഡോ.സുനിതി സോളമൻ  -  ( ഇന്ത്യയിൽ ആദ്യമായി എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ഡോക്ടറും, രാജ്യത്തെ ആദ്യത്തെ എയ്ഡ്‌സ് പരിശോധനാ കേന്ദ്രമായ ചെന്നൈയിലെ വൈ.ആർ. ഗൈറ്റോണ്ടെ സെന്റർ ഫോർ എയ്ഡ്‌സ് റിസർച്ച് ആൻഡ് എജുക്കേഷൻ സ്ഥാപിക്കുകയും ചെയ്ത ഡോ.സുനിതി സോളമൻ )


1930 - ആൾവാർ ഗൂൾസ്റ്റ്യാൻഡ്‌ - ( സ്വീഡിഷ്‌ നേത്ര രോഗ വിദഗ്ധ


2015 - വസുന്ധര കൊംകാലി  - ( പത്മശ്രീ പുരസ്കാരവും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ച ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞ വസുന്ധര കൊംകാലി )


1969 - സഖാവ്‌ കുഞ്ഞാലി  - (  നിലമ്പൂരിന്റെ പ്രഥമ എം.എൽ.എ.യും, അജ്ഞാതരുടെ വെടിയേറ്റു മരിക്കുകയും ചെയ്ത സഖാവ്‌ കുഞ്ഞാലി എന്ന പേരിൽ അറിയപ്പെടുന്ന കരിക്കാടൻ  കുഞ്ഞാലി )```


➡ മറ്റു പ്രത്യേകതകൾ⭕ ഇന്ന് ലോക ഹെപറ്റൈറ്റിസ്‌ ദിനം

⭕ ഇന്ന്  ലോക പ്രകൃതി സംരക്ഷണ ദിനം

⭕ Milk Chocolate Day

⭕ പെറു സ്വാതന്ത്ര ദിനം


For more Kerala Psc Gk material visit Kpsc Thulasi daily..
Previous Post Next Post