ഇന്നത്തെ പ്രത്യേകതകൾ: July 31 || Kerala Psc


 
ഇന്ന് 2020 ജൂലൈ 31,1195  കർക്കടകം 16,  1439 ദുൽഹജ്ജ്‌ 10, വെള്ളി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 31 വർഷത്തിലെ 212 (അധിവർഷത്തിൽ 213)-ാം ദിനമാണ്


ഇന്നത്തെ പ്രത്യേകതകൾ: July 31 || Kerala Psc

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

➡ ചരിത്രസംഭവങ്ങൾ


1658 - ഔറംഗസീബ് മുഗള ചക്രവർത്തിയായി സ്വയം അവരോധിതനായി.


2008 - ചൊവ്വയിൽ തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം നാസയുടെ ഫീനിക്സ്‌ ബഹിരാകാശപേടകം സ്ഥിരീകരിച്ചു.


1959 - വിമോചന സമരത്തെത്തുടർന്ന് ഇ.എം.എസ്. മന്ത്രിസഭയെ പുറത്താക്കി കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.```


$ads={2}


➡ ജന്മദിനങ്ങൾ 


1880 - മുൻഷി പ്രേംചന്ദ്‌  - (  ആധുനിക ഹിന്ദി ഉർദുസാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരനായ മുൻഷി പ്രേംചന്ദ്‌ )


1902 - കാർട്ടൂണിസ്റ്റ് ശങ്കർ  - ( ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിന്റെ പിതാവ്‌, മലയാള പത്രങ്ങളിലെ കാർട്ടൂൺ പംക്തികൾക്ക് തുടക്കമിട്ട കാർട്ടൂണിസ്റ്റുകളിൽ ഒരാളായിരുന്നു കാർട്ടൂണിസ്റ്റ് ശങ്കർ എന്ന കെ. ശങ്കരപിള്ള )


1941 - അറ്റ്‌ലസ്‌ രാമചന്ദ്രൻ - ( വിദേശരാജ്യങ്ങളിൽ അടക്കം അറ്റ്‌ലസ്‌ എന്ന പേരിൽ സ്ഥാപനം നടത്തി, സിനിമ നിർമ്മാതാവ്‌, നടൻ എന്നീ നിലകളിലും തിളങ്ങി, കുറച്ച്‌ നാളുകളായി ജയിലിൽ ആയിരുന്നു)


1965 - ജെ.കെ. റൗളിങ്  - (  ഹാരി പോട്ടർ മാന്ത്രിക കഥകളുടെ സ്രഷ്ടാവായ ജെ.കെ. റൗളിങ്  അഥവാ ജോവാൻ റൗളിങ്  )


1947 - മുംതാസ്‌ - ( പഴയ കാല ഹിന്ദി നടി, രാം ഓർ ശ്യാം, ഖിൽനൗ തുടങ്ങിയ ചിത്രങ്ങളിലെ മികച അഭിനയം)


1924 -കെ.ജി. സേതുനാഥ്‌ - ( മലയാളത്തിലെ പ്രസിദ്ധനായ  എഴുത്തുകാരനും, ബാല സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തുമായിരുന്ന കെ.ജി. സേതുനാഥ്‌ )


1911 - പന്നലാൽ ഘോഷ്‌  - (  ഹിന്ദുസ്ഥാനി സംഗീതത്തിൽ പുല്ലാങ്കുഴൽ വായനയ്ക്കു ഗണ്യമായ സ്ഥാനം നേടീക്കൊടുക്കുന്നതിൽ  വലിയ പങ്ക് വഹിച്ച പ്രശസ്ത ബാംസുരി (പുല്ലാങ്കുഴൽ) വാദകനായിരുന്ന അമൽജ്യോതി ഘോഷ് എന്ന പന്നലാൽ ഘോഷ്‌ )


1919 - ഹേമു അധികാരി  - (  മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും കോച്ചും ആയിരുന്ന കേണൽ ഹേമചന്ദ്ര രാമചന്ദ്ര അധികാരി  എന്ന ഹേമു അധികാരി ,)


1954 - മണിവണ്ണൻ - (  നാനൂറോളം തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിച്ച നടനും 50 ഓളം ചിത്രങ്ങളിൽ സംവിധായകനുമായിരുന്ന മണിവണ്ണൻ )


1919 - പ്രിമോ ലെവി - (  ഇതുവരെ എഴുതപ്പെട്ടവയിൽ വച്ച് ഏറ്റവും നല്ല ശാസ്ത്ര പുസ്തകമായി റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഗ്രെയിറ്റ് ബ്രിട്ടൻ തെരഞ്ഞെടുത്ത ദി പീരിയോഡിക് ടേബിൾ എന്ന പുസ്തകവും രചിച്ച ഇറ്റാലിയൻ എഴുത്തുകാരനും,ഓഷ് വിറ്റ്സ് തടങ്കൽ പാളയത്തിലെ അന്തേവാസിയുമായിരുന്ന പ്രിമോ ലെവി  )


1893 - ഫാത്തിമ ജിന്ന - ( പാക്കീസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാവും മുഹമ്മദലി ജിന്നയുടെ സഹോദരിയും ആയിരുന്ന ഫാത്തിമ ജിന്ന )


1921 - കെ.ഇ. മാമ്മൻ  - ( ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹികപ്രവർത്തകനുമായിരുന്ന കെ.ഇ. മാമ്മൻ )```

$ads={2}

➡ മരണം


1980 - മുഹമ്മദ് റഫി  - (  1950 മുതൽ 1970 വരെ ഉർദു-ഹിന്ദി ചലച്ചിത്രപിന്നണിഗായകരിലെ മുടിചൂടാമന്നനായിരുന്ന മുഹമ്മദ് റഫി )


2010 - .തെമ്പാട്ട് ശങ്കരന്‍ നായർ -  ( പത്ര പ്രവര്‍ത്തനം, മുദ്രണം, അധ്യാപനം, അധ്യാപക സംഘടന പ്രവര്‍ത്തനം, പത്രാധിപത്യം സര്‍ഗാത്മക രചന , വിവര്‍ത്തനം തുടങ്ങി ഒട്ടേറെ മേഖലകളില്‍ വിഹരിച്ചിരുന്ന തെമ്പാട്ട് ശങ്കരന്‍ നായർ )


1805 - ധീരൻ ചിന്നമലൈ - ( സ്വാതന്ത്രസമര പോരാളിയും, കൊങ്ക പടയുടെ നായകനും ആയ ധീരൻ ചിന്നമലൈ അഥവാ ചിന്നമലൈ തീർഥ ഗിരി ഗൗൺഡർ )


2014 - നബാരുൺ ഭട്ടാചാര്യ -  ( മഹാശ്വേത ദേവിയുടെ മകൻ, സുമൻ മുഖോപാദ്ധ്യായ സംവിധാനം ചെയ്ത 'കാങ്ങാൽ മാൽഷാത്' (പാവപ്പെട്ടവന്റെ യുദ്ധവിലാപം) എന്ന സിനിമ മമതാ ബാനർജിയെ വിമർശിക്കുന്നെന്നു പറഞ്ഞ് ബംഗാൾ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിക്കുകയും ചെയ്ത , ബംഗാളി നോവലിസ്റ്റും പത്രാധിപരുമായിരുന്ന നബാരുൺ ഭട്ടാചാര്യ )


1940 - ഉധം സിംഗ്‌ - ( ജാലിയൻ വാലാബാഗ്‌ കൂട്ടക്കൊലയെ ന്യായീകരിച്ച ജനറൽ ഡയറെ വെടിവച്ച്‌ കൊന്നു)


2006 - ഫ്രെഡ് കിൽഗർ  - (  ലോകമെമ്പാടുമുള്ള ഗ്രന്ഥശാലകൾക്കും ഗ്രന്ഥ‍ശാലാസമൂഹത്തിനും സാങ്കേതിക സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുവാൻ പ്രവർത്തിക്കുകയും അതിനനുസൃതമായ ഗവേഷണങ്ങളും പഠന
ങ്ങളും നടത്തിവരീകയും ചെയ്യുന്ന ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ ഒ.സി.എൽ.സി.യുടെ  (ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ, Inc.) സ്ഥാപക നേതാവും ആദ്യ അദ്ധ്യക്ഷനുമായിരുന്ന  അമേരിക്കൻ ലൈബ്രേറിയനായിരുന്ന ഫ്രെഡ് കിൽഗർ എന്ന ഫ്രെ‍ഡെറിക് ഗ്രിഡ്ലി കിൽഗർ )```


➡  മറ്റു പ്രത്യേകതകൾ


⭕  ഇന്ന് ബലി പെരുന്നാൾ

⭕  ബ്രിട്ടൻ : ട്രിനിറ്റി(ബ്രിട്ടീഷ് ഹൈകോർട്ട് ) ടേമിന്റെ അവസാനം

⭕  പോളണ്ട് : ട്രഷറി ഡേ

⭕  മലയേഷ്യ: പോരാളി ദിനം

⭕  ഹരിയാന / പഞ്ചാബ്:  ശഹീദ് ഉത്തം സിംങ്ങിന്റെ രക്തസാക്ഷി ദിനം

$ads={2}


'Kerala Psc'യുടെ Study Materials, Current Affairs, Kerala Psc Gk, Question & Answers തുടങ്ങിയവ ലഭിക്കാൻ ദിവസവും www.kpsc-thulasi.com സന്ദർശിക്കു..❗️

മറ്റുള്ളവരിലേക്ക് Share ചെയ്യാൻ മറക്കരുത് ❗️
 
[+ ബട്ടൺ താഴെ അമർത്തിയാൽ Whatsapp, Telegram, Facebook ഓപ്ഷൻസ് ലഭിക്കുന്നതാണ് ]
Previous Post Next Post