ഇന്ന് 2020 ജൂലൈ 27, 11945കർക്കടകം 12, 1441 ദുൽഹജ്ജ്‌ 06, തിങ്കൾ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 27 വർഷത്തിലെ 208 (അധിവർഷത്തിൽ 209)-ാം ദിനമാണ്. വർഷാവസാനത്തിനായി 157 ദിവസങ്ങൾ കൂടി ഉണ്ട്.ഇന്നത്തെ പ്രത്യേകതകൾ - July 27 | Kerala PSC GK | Kpsc Thulasi➡ ചരിത്രസംഭവങ്ങൾ


1972 - എഫ്-15 യുദ്ധ വിമാനം ആദ്യമായി പറന്നു.


2002 -  മുഹമ്മയിൽ നിന്നും കുമരകത്തേയ്ക്ക്‌ നിറയെ യാത്രക്കാരുമായി പോയ  എ 53 എന്ന് ബോട്ടുമുങ്ങി 15 സ്ത്രീകളും 13 പുരുഷന്മാരും ഒരു പിഞ്ചുകുഞ്ഞുമടക്കം 29 പേർ മരിച്ചു.


1976 ജാപ്പാനീസ് മുൻ പ്രധാനമന്ത്രി ടനാക്ക യെ ലോക്ഹീഡ് വിമാന കോഴ കേസിൽ അറസ്റ്റു ചെയ്തു.


➡  ജന്മദിനങ്ങൾ


1963 - കെ.എസ് ചിത്ര  - മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിലധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുള്ള പ്രസിദ്ധ ഗായിക കെ.എസ് ചിത്ര )


1982 - നീൽ ഹർബിസ്റ്റൻ - ( ലോകത്തെ ആദ്യത്തെ സൈബോർഗ്ഗ്‌)


1963 - ഷിബു ബേബി ജോൺ  - ( ആർ.എസ്. പി.യുടെ സമുന്നത നേതാക്കളി ലൊരാളും ദീർഘകാലം സംസ്ഥാന മന്ത്രിയു മായിരുന്ന ബേബി ജോണിന്റെ മകനും, മുൻ മന്ത്രിയും ആർ.എസ്.പി-യുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ഷിബു ബേബി ജോൺ )


1960 - ഉദ്ദവ്‌ താക്കറെ  - ( മറാഠി വംശീയതയിൽ ഊന്നിയ  ശിവസേന  എന്ന തീവ്ര-വലത് രാഷ്ട്രീയ പാർട്ടിയുടെ പാർട്ടിയുടെ നിലവിലെ നേതാവും. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ആയ ഉദ്ദവ്‌ താക്കറെ )


1967 - രാഹുൽ ബോസ്‌ - ( ഇന്ത്യൻ സൂപ്പർ സ്റ്റാർ എന്ന് ടൈം മാഗസിൻ വിശേഷിപ്പിച്ച സിനിമ നടനും, റഗ്ബി കളിക്കാരനും സംവിധായകനും തിരക്കഥാകൃത്തും ആയിരുന്നു രാഹുൽ ബോസ്‌)
.

1824 - അലക്സാണ്ടർ ഡ്യൂമാസ് (ഫിൽസ്)  -  ( സുപ്രസിദ്ധ ഫ്രെഞ്ച് സാഹിത്യ കാരനായ അലക്സാണ്ടർ ഡ്യൂമാസ് ന്റെ പുത്രനും (ഒരേ പേരുകാരായ പിതാവിനേയും പുത്രനേയും തിരിച്ചറിയുന്നതിനു വേണ്ടി അച്ഛന്റെ പേരിനോടൊപ്പം പിയെ (Pere-പിതാവ്) എന്നും മകന്റെ പേരിനോടൊപ്പം ഫിൽ (Fils- പുത്രൻ) എന്നും ചേർക്കാറുണ്ട്.)  ഫ്രഞ്ച് നാടകകൃത്തും നോവലിസ്റ്റുമായിരുന്ന  അലക്സാണ്ടർ ഡ്യൂമാസ് (ഫിൽസ്)


1784 - ഡെനിസ്‌ ഡെവിഡോർ - ( റഷ്യൻ കവി)


1969 - ട്രിപ്പിൾ എച്ച്‌ - ( അമേരിക്കൻ പ്രൊഫഷണൽ റെസ്‌ലറും ചലച്ചിത്രനടനുമായ പോൾ മൈക്കൽ ലെവിസ്ക്യു എന്ന ട്രിപ്പിൾ എച്ച്‌ )


1919 -എം.എ. ആന്റണി  - ( ഫെഡറൽ ബാങ്കിന്റെ രൂപീകരണത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുകയും കോതകുളങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി ഒന്നും രണ്ടും കേരളാനിയമസഭയിൽ അംഗമായിരുന്ന എം.എ. ആന്റണി )


1944 - കാനം ശങ്കരപ്പിള്ള  -  (എഴുത്തുകാരനും ചരിത്രകാരനും പ്രമുഖഭിഷഗ്വരനും (ഗൈനക്കോളജി) പ്ലാന്ററുമായ ഡോ. കാനം ശങ്കരപ്പിള്ള )


1913 - കൽപ്പന ദത്ത  - (  സായുധ സമരത്തിന്റെ ഭാഗമായി ചിറ്റഗോംഗ് ആയുധശാല ആക്രമണത്തിൽ പങ്കെടുത്ത  ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയുമായിരുന്ന കൽപ്പന ദത്ത  (കൽപ്പന ജോഷി)


1835 - ഗിയോസുയെ കർദ്ദുച്ചിയ - ( 1906 ൽ സാഹിത്യ നോബൽ ലഭിച്ച ഇറ്റാലിയൻ കവി)


1848 - ഫ്രീഡ്റിക് ഏൺസ്റ്റ് ഡോൺ  - (  1878-ൽ ഡോൺ പ്രഭാവം (Dorn effective)എന്ന പ്രതിഭാസവും, 1900-ൽ റഡോൺ എന്ന മൂലകവും  കണ്ടുപിടിച്ച ജർമൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു ഫ്രീഡ്റിക് ഏൺസ്റ്റ് ഡോൺ )


1877 - ഏൺസ്റ്റ് വോൺ ഡോനാനി -  ( ഹംഗേറിയൻ പിയാനിസ്റ്റും സംഗീത രചയിതാവുമായിരുന്ന ഏൺസ്റ്റ് വോൺ ഡോനാനി )


1969 - ജോണ്ടി റോഡ്സ്, സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് കളിക്കാരൻ.


➡ ചരമവാർഷികങ്ങൾ


1990 - ബോബി ഡേ, അമേരിക്കൻ ഗായകൻ (ജ. 1928)


2015 - ഡോ. എ.പി.ജെ. അബ്ദുൽ കലാം - (   മിസ്സൈൽ സാങ്കേതികവിദ്യയിലെ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ എന്ന്  വിശേഷിപ്പിച്ച ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം )


1970 - പട്ടം താണുപിള്ള  -  ( തിരുവിതാംകൂറിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ  മുഖ്യമന്ത്രിയും,തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും,  കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും   പഞ്ചാബ് ഗവർണറും,  ആന്ധ്രാപ്രദേശ് ഗവർണറും ആയിരുന്ന  പട്ടം താണുപിള്ള )


1977 - കാമ്പിശ്ശേരി കരുണാകരൻ  - (  ദീർഘകാലം ജനയുഗം വാരികയുടെയും,പത്രത്തിന്റെയും, സിനിരമയുടെയും മുഖ്യ പത്രാധിപരായും മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ച പ്രമുഖ മലയാള പത്രാധിപരും സിനിമാ - നാടക നടനും രാഷ്ട്രീയ പ്രവർത്തകനു മായിരുന്ന കാമ്പിശ്ശേരി കരുണാകരൻ )


1994 - കെവിൻ കാർട്ടർ - ( തെക്കൻ സുഡാനിൽ ഒരു പ്രദേശത്ത് വച്ച് എടുത്ത വിശന്നു വലഞ്ഞുവീഴുന്ന ഒരു കുട്ടിയുടെയും അതിനടുത്ത് വന്ന് നിൽക്കുന്ന കഴുകന്റെയും പടം നൽകി ലോകത്തെ നടുക്കുകയും, തനിക്കു രക്ഷപ്പെടുത്താൻ കഴി‍ഞ്ഞേക്കാമായിരുന്ന ആ കുഞ്ഞിന്റെ ഓർമ്മകൾ മൂലം വിഷാദരോഗത്തിനടിമപ്പെടുകയും, തന്റെ 33 ആമത്തെ വയസ്സിൽ ആത്മഹത്യ ചെയ്ത 1994 ലെ പുലിറ്റ്സർ പ്രൈസ് ജേതാവായ തെക്കേ ആഫ്രിക്കകാരനായ പത്രഛായാഗ്രഹകൻ കെവിൻ കാർട്ടർ )


1993 - വി പി ശിവകുമാർ - ( മലയാളത്തിലെ പ്രമുഖ ചെറു കഥാകൃത്ത്‌ ആയിരുന്നു)


1992 - അംജദ്‌ അലിഖാൻ - ( ഷോലെ എന്ന ചിത്രത്തിലെ ഗബ്ബാർ സിംഗ്‌ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു, , 130 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു അംജദ്‌ അലിഖാൻ )


1844 - ജോൺ ഡാൽട്ടൺ  - ( ആധുനിക ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും അടിത്തറയിട്ട പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞൻ ജോൺ ഡാൽട്ടൺ )


➡ മറ്റു പ്രത്യേകതകൾ


⭕ കുമരകം ബോട്ട്‌ അപകട വാർഷികം

⭕ Chicken Finger Day 

⭕ Scotch Whisky Day

⭕ Take your House Plant for a Walk Day

⭕ വിയറ്റ്നാം : ഓർമ്മ  ദിനം

(രക്തസാക്ഷികളെയും യുദ്ധത്തിൽ പരുക്കു പറ്റിയവരെയും ഓർമ്മിക്കുവാൻ ഈ ദിനം ആചരിക്കുന്നത്.)

⭕ വടക്കൻ കൊറിയ: പിതൃഭൂമി വിമോചന യുദ്ധത്തിന്റെ വിജയ ദിനം

Previous Post Next Post