August 1 - ഇന്നത്തെ പ്രത്യേകതകൾ || Kerala Psc


August 1 - ഇന്നത്തെ പ്രത്യേകതകൾ || Kerala Pscഇന്ന് 2020 ഓഗസ്റ്റ്‌ 01, 1195 കർക്കടകം 18,  1441 ദുൽഹജ്ജ്‌ 11, ശനി


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 1 വർഷത്തിലെ 213 (അധിവർഷത ്തിൽ 214)-ാം ദിനമാണ്


➡ ചരിത്രസംഭവങ്ങൾ


527 - ജസ്റ്റീനിയൻ ഒന്നാമൻ ബൈസാന്റിൻ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായി.


1461 - എഡ്വാർഡ് നാലാമൻ ഇംഗ്ലണ്ടിന്റെ രാജാവായി.


1498 - ക്രിസ്റ്റഫർ കൊളംബസ്, വെനെസ്വേലയിലെത്തുന്ന ആദ്യത്തെ യുറോപ്യനായി.


1831 - ലണ്ടൻ പാലം തുറന്നു.


1834 - ബ്രിട്ടീഷ് സാമ്രാജ്യത്തിൽ അടിമത്തം നിരോധിച്ചു.


1838 - ട്രിനിഡാഡ് ആന്റ് ടൊബാഗോയിലെ അടിമളെ സ്വതന്ത്രരാക്കി.


1876 - കൊളറാഡോ അമേരിക്കയിലെ മുപ്പത്തിയെട്ടാമത് സംസ്ഥാനമായി.


1894 - പ്രഥമ ചൈന-ജപ്പാൻ യുദ്ധം കൊറിയയിൽ ആരംഭിച്ചു.


1902 - പനാമ കനാലിന്റെ നിയന്ത്രണം ഫ്രാൻസിൽ നിന്നും അമേരിക്കൻ ഐക്യനാടുകൾ സ്വന്തമാക്കി.


1914 - ഒന്നാം ലോകമഹായുദ്ധം: ജർമ്മനി റഷ്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.


1941 - ആദ്യത്തെ ജീപ്പ് നിർമ്മാണം പൂർത്തിയായി.


1944 - നാസി അധിനിവേശത്തിനെതിരെ പോളണ്ടിലെ വാഴ്സോയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു.


1957 - അമേരിക്കയും കാനഡയും ചേർന്ന നോർത്ത് അമേരിക്കൻ എയർ ഡിഫൻസ് കമാൻഡിന്‌ രൂപം നൽകി.


1960 - ഡഹോമി (ഇന്നത്തെ ബെനിൻ) ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.


1960 - പാകിസ്താന്റെ തലസ്ഥാനമായി ഇസ്ലമാബാദിനെ പ്രഖ്യാപിച്ചു.


1964 - റിപ്പബ്ലിക് ഓഫ് കോംഗോ (മുൻപത്തെ ബെൽജിയൻ കോംഗോ), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.


1967 - കിഴക്കൻ ജെറുസലേമിനെ ഇസ്രയേൽ തങ്ങളുടെ അധീനതയിലാക്കി.


1981 - എം.ടി.വി. പ്രക്ഷേപണം ആരംഭിച്ചു.


2001 - ബൾഗേറിയ, സൈപ്രസ്, ലാത്വിയ, മാൾട്ട, സ്ലൊവേനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങൾ യുറോപ്യൻ പരിസ്ഥിതി ഏജൻസിയിൽ അംഗങ്ങളായി.```

$ads={2}

➡ ജന്മദിനങ്ങൾ


1944 - ഡൽഹി ഗണേഷ്‌ - ( തമിഴ്‌ നടൻ)


1955 - അരുൺ ലാൽ - (  1982 മുതൽ 1989 വരെ ഇന്ത്യയെ പ്രതിനിധീകരിച്ച ക്രിക്കറ്റ്കളിക്കാരനും ഇപ്പോൾ ടെലിവിഷൻ ചാനലുകളിൽ ക്രിക്കറ്റ് മൽസരങ്ങളുടെ കമന്റേറ്ററായി പ്രവർത്തിക്കുകയും ചെയ്യുന്ന അരുൺ ലാൽ )


1932 - മീന കുമാരി  - ( മികച്ച നടിയും ഉർദു ഭാഷയിൽ കവയിത്രിയും ആയിരുന്ന മഹ്ജബീൻ ബാനോ   എന്ന മീന കുമാരി )


1958 - ജസ്‌വന്ത്‌ സിംഗ്‌ - ( മുൻ എം പി, മന്ത്രി, ബി ജെ പി നേതാവ്‌)


1941 - ഇബ്രാഹിം വെങ്ങര - ( 50ൽ പരം റേഡിയോനാടകങ്ങൾ, 25ൽ കൂടുതൽ നാടകങ്ങൾ, 20ഓളം ഏകാങ്കനാടകങ്ങൾ എന്നിവ രചിച്ച നാടകകൃത്തും, നാടക, ചലച്ചിത്ര നടനുമായ  ഇബ്രാഹിം വെങ്ങര. )


1939 - ഗോവിന്ദ് മിശ്ര  - (  11 നോവലുകളും 10 കഥാസമാഹാരങ്ങളും  5 യാത്രാ വിവരണങ്ങളും  കൂടാതെ കുട്ടികൾക്കുള്ള പുസ്തകങ്ങളും എഴുതിയിട്ടുള്ള ഹിന്ദി സാഹിത്യകാരൻ ഗോവിന്ദ് മിശ്ര )


1961 - കെ കെ ലതിക - ( സി പി എം കോഴിക്കോട്‌ ജില്ലാ കമ്മറ്റി അംഗം , മഹിള അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം, എം എൽ എ)


1880 - വി.കെ. നാരായണ ഭട്ടതിരി  - ( മലയാള സാഹിത്യകാരനും വേദപണ്ഡിതനുമായിരുന്ന വി.കെ. നാരായണ ഭട്ടതിരി )


1993 - പ്രിയങ്ക ലാലാജി - ( ബ്രിട്ടണിൽനിന്നുള്ള മലയാളചലച്ചിത്ര അഭിനേത്രി പ്രിയങ്ക ലാലാജി )


1976 - നുവാൻ‌കോ കാനു - (  ഹൃദയ ശസ്ത്രക്രിയക്കു ശേഷം കളിയിലേക്കു ശക്തമായി തിരിച്ചുവന്ന   നൈജീരിയൻ ഫുട്ബോൾ താരം നുവാൻ‌കോ കാനു )


1900 - കുറ്റിപ്പുഴ കൃഷ്ണപ്പിള്ള - (  മലയാളം പ്രൊഫസർ, കേരള സർവകലാശാലസെനറ്റംഗം, കേരള സാഹിത്യ അക്കാദമിഅദ്ധ്യക്ഷൻ, പുരോഗമന മലയാളസാഹിത്യത്തിന്റെ വക്താവും പണ്ഡിതനും യുക്തിവാദിയുമായിരുന്ന കുറ്റിപ്പുഴ കൃഷ്ണപ്പിള്ള )


1953 - പി. മോഹനൻ - ( കാലസ്ഥിതി, ഏകജാലകം, അനുകമ്പ, അമ്മകന്യ, ദൈവഗുരുവിന്റെ ഒഴിവുകാലം തുടങ്ങിയ കൃതികൾ രചിച്ച മാധ്യമപ്രവർത്തകനും നോവലിസ്റ്റും കാർട്ടൂണിസ്റ്റുമായിരുന്ന പി. മോഹനൻ )


1882 - പുരുഷോത്തം ദാസ്‌ ടണ്ടൻ - ( സ്വാതന്ത്ര സമര സേനാനി, ഹിന്ദി ഭാഷയുടെ പ്രചാരണത്തിനായ്‌ പ്രവർത്തിച്ചു)


1744 - ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക്‌  - ( പരിണാമ ചിന്തയെ ഒരു സിദ്ധാന്തരൂപത്തിൽ ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രഞ്ജനായ ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക്‌ )


1873 - ഗബ്രിയേൽ ടെറാ  - ( 1919-ലെ ഭരണഘടന റദ്ദുചെയ്തുകൊണ്ട് പുതിയ ഒരു ഭരണഘടനാസമിതിയെ നിയോഗിക്കുകയും 1934-ൽ പുതിയ ഭരണഘടനയുണ്ടാക്കുകയും, ഇതനുസരിച്ച് എക്സിക്യൂട്ടീവ് അധികാരം പ്രസിഡന്റിൽ നിക്ഷിപ്തമാക്കുകയും,  സഹായിക്കാൻ ഒരു മന്ത്രിസഭയ്ക്കും രുപം നൽകുകയും ചെയ്ത  ഉറുഗ്വേയുടെ മുൻ പ്രസിഡന്റ്‌ ഗബ്രിയേൽ ടെറാ )```

$ads={2}

➡ ചരമ വാർഷികങ്ങൾ


2009 - മുഹമ്മദലി ശിഹാബ് തങ്ങൾ  - (  കേരളത്തിലെ മുസ്ലിങ്ങളുടെ ഇടയിൽ മത-സാംസ്കാരിക-സാമൂഹിക-വിദ്യഭ്യാസ മണ്ഡലങ്ങളിൽ പ്രവർത്തിക്കുകയും  പിതാവിന്റെ (പൂക്കോയ തങ്ങൾ ) മരണശേഷം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരളസംസ്ഥാന അദ്ധ്യക്ഷനാകുകയും ചെയ്ത മുഹമ്മദലി ശിഹാബ് തങ്ങൾ )


2010 - കെ. എം. മാത്യു ) - (  മലയാള മനോരമ ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി, ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ ,പ്രസ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ , റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഫോർ ന്യൂസ് പേപ്പർ ഡവലപ്മെന്റ് (റിൻഡ്) എന്നിവയുടെ അമരക്കാരനും ആയിരുന്ന  കെ. എം. മാത്യു )


2008 - ഹർകിഷൻ സിംഗ് സുർജിത്ത്‌  - ( 1964-ലെ സി.പി.ഐ. (എം)-ന്റെ ആദ്യ പൊളിറ്റ് ബ്യൂറോ മുതൽ 2008-ൽ പൊളിറ്റ് ബ്യൂറോയിൽ വരെ അംഗമായിരിക്കുകയും  പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനാം വഹിക്കുകയും ചെയ്ത അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിളർപ്പിനു ശേഷം ഉണ്ടായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ന്റെയും ഒരു പ്രധാന നേതാവായിരുന്ന ഹർകിഷൻ സിംഗ് സുർജിത്ത്‌ )


1920 - ബാൽ ഗംഗാധർ തിലകൻ - ( സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനും,  ഹോംറൂൾ പ്രസ്ഥാനം തുടങ്ങുകയും,  ഇന്ത്യൻ സ്വാതന്ത്ര ദിന ആഘോഷങ്ങൾ എന്ന ആശയം മുന്നോട്ട് വൈയ്ക്കുകയും ചെയ്ത ബാൽ ഗംഗാധർ തിലകൻ)


1999 - നിരാദ്‌  സി ചൗധരി - ( ബംഗാളി എഴുത്തുകാരൻ)


1964 - പി.ടി ചാക്കോ  - (  വിമോചന സമരത്തിലൂടെ ശ്രദ്ധേയനാകുകയും, ഐക്യ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്, സംസ്ഥാന ആഭ്യന്തര മന്ത്രി, എ.ഐ.സി.സി അംഗം, ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയംഗം, ലോക്‌സഭാംഗം തുടങ്ങിയ പദവികൾ വഹിക്കുകയും ചെയ്ത ഒരു കോൺഗ്രസ് നേതാവായിരുന്ന പി.ടി ചാക്കോ )


1968 - ടി. രാമലിംഗം‌പിള്ള  - (   ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും, മലയാള ശൈലീ നിഘണ്ടുവും  രചിച്ച പണ്ഡിതൻ ടി. രാമലിംഗം‌പിള്ള )


1990 - അമ്പാടി    കാര്‍ത്ത്യായനി അമ്മ  - (  സമസ്തകേരള സാഹിത്യപരിഷത്തിന്റെ ആദ്യ പ്രവർത്തകസമിതിയിലെ അംഗവും,  ആദ്യമായി ഗദ്യം എഴുതിയ ആദ്യകാല സ്ത്രീ ബിരുദധാരിയും, ചെറുകഥകളുടെ സമാഹാരമായ തരംഗവിഹാരം, പഞ്ചതന്ത്രകഥകളുടെ പുനരാഖ്യാനം, സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനത്തെ കുറിച്ചുള്ള പുരോഗമന ലേഖനങ്ങള്‍ തുടങ്ങിയ  കൃതികളും, ആദ്യത്തെ ലേഖനമെഴുത്തുകാരിയും, കേരള സാഹിത്യ അക്കാദമിയുടെ രണ്ടാമത്തെ വൈസ് പ്രസിഡന്റും ആയിരുന്ന അമ്പാടി    കാര്‍ത്ത്യായനി അമ്മ )


2006 - എം ആർ ഡി ദത്തൻ - ( ഗുരുവായൂർ കേശവൻ, ശ്രീനാരായണഗുരു, ഗാന്ധിജി പനമ്പിള്ളി  വി കെ കൃഷ്ണ മേനോൻ തുടങ്ങിയവരുടെ പ്രതിമ നിർമ്മിച്ച പ്രശസ്ത ശിൽപി)


2009 - കൊറാസൺ അക്വിനൊ -  ( 1986 ൽ പ്രസിഡന്റ് ഫെർഡിനാൻഡ് മർകോസിന്റെ തെരഞ്ഞെടുപ്പഴിമതികൾക്കെതിരെ നടത്തിയ രക്തരൂക്ഷിത വിപ്ളത്തിലൂടെ അധികാരത്തിൽ വരുകയും, അതേ വർഷത്തിൽ ടൈം മാഗസിന്റെ വുമൻ ഒഫ് ദ് ഇയർ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഫിലിപ്പീൻസിന്റെ ആദ്യ വനിതാ പ്രസിഡന്റായിരുന്ന കൊറാസൺ അക്വിനൊ )```

$ads={2}

➡ മറ്റു പ്രത്യേകതകൾ


⭕ ലോക ശ്വാസകോശാർബുദ ദിനം

⭕ ലോക മുലയൂട്ടൽ വാരം ( ഓഗസ്റ്റ്‌ 1 മുതൽ 7 വരെ )

⭕  ലോക സ്കൗട്ട്‌ സ്കാർഫ്‌ ദിനം

⭕ nner Day

⭕ Respect For Parents Day

⭕ World Wide Web Day

⭕ ചൈന , പീപ്പിൾസ്‌ ലിബറേഷൻ ആർമി സ്ഥാപക ദിനം

⭕ കമ്പോഡിയ, വിയറ്റ്നാം, ലാവോസ്‌ വിജയദിനം

⭕  സ്വിറ്റ്‌സർലാൻഡ് ദേശീയ ദിനം

⭕  ബെനിൻ ദേശീയ ദിനം


Kerala Psc'യുടെ Study Materials, Current Affairs, Kerala Psc Gk, Question & Answers തുടങ്ങിയവ ലഭിക്കാൻ ദിവസവും www.kpsc-thulasi.com സന്ദർശിക്കു..❗️


മറ്റുള്ളവരിലേക്ക് Shareചെയ്യാൻ മറക്കരുത് ❗️
 
[+ ബട്ടൺ താഴെ അമർത്തിയാൽ Whatsapp, Telegram, Facebook ഓപ്ഷൻസ് ലഭിക്കുന്നതാണ് ]

Previous Post Next Post